More

    Choose Your Language

    മനുഷ്യത്വം

    പരസ്പര ബന്ധം വളർത്തുക	

മുഹമ്മദ് നബി (സ) പറഞ്ഞു:

നിങ്ങൾ മറ്റുള്ളവരുമായി ബന്ധം വിച്ഛേദിക്കരുത്, ശത്രുത വളർത്തരുത്, മറ്റുള്ളവർ ഇതിനകം പ്രവേശിച്ച കച്ചവട ഇടപാടുകളിൽ നിങ്ങൾ പ്രവേശിക്കരുത്. നിങ്ങൾ സഹോദരന്മാരും ഒപ്പം ദൈവദാസൻമാരായിരിക്കുകയും ചെയ്യുക. 

സഹീഹ് മുസ്ലിം2563b
    നന്ദി പ്രകടിപ്പിക്കുക 	

മുഹമ്മദ് നബി (സ) പറഞ്ഞു:

ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാത്തവൻ ദൈവത്തോടും നന്ദി കാണിക്കാത്തവനാണ് .
അബൂ ദാവൂദ്#4811
    പെരുമാറ്റം നന്നാക്കുക	"മുഹമ്മദ് നബി(സ) പറഞ്ഞു:

ആരെങ്കിലും സ്വർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവനോട്‌ ആളുകൾ എപ്രകാരം പെരുമാറാൻ ആഗ്രഹിക്കുന്നുവോ അപ്രകാരം അവൻ മറ്റുള്ളവരോട് പെരുമാറട്ടെ"	സഹീഹ് മുസ്ലിം #1844
    വെറുപ്പിനെയല്ല, സ്നേഹത്തെ പ്രചരിപ്പിക്കുക	

മുഹമ്മദ് നബി (സ) പറഞ്ഞു:

നിങ്ങൾ സ്വയം ഇഷ്ടപ്പെടുന്നത് മറ്റുള്ളവരിൽ ഉണ്ടാവുന്നതും നിങ്ങൾ ഇഷ്ടപ്പെടുക (അപ്രകാരം ചെയ്താൽ) നിങ്ങൾ യഥാർത്ഥ വിശ്വാസിയാകും. നിങ്ങൾ അയൽക്കാരോട് നന്നായി പെരുമാറുക. (അങ്ങനെ ചെയ്താൽ) നിങ്ങൾ ദൈവഹിതത്തിന് കീഴ്പ്പെടുന്ന ആളായിരിക്കും (മുസ്ലിമായിരിക്കും).

	സുനൻ ഇബ്നു മാജ #4217
    സകലർക്കും കാരുണ്യമായി...	മുഹമ്മദ് നബി (സ) പറഞ്ഞു: എന്നെ അയക്കപ്പെട്ടത് ശപിക്കാനല്ല, മറിച്ച് മനുഷ്യരാശിക്ക് കാരുണ്യമായിക്കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്	സഹീഹ് മുസ്ലിം  2599
    ആഫ്രിക്കൻ വംശജരുടെ അന്താരാഷ്ട്ര ദിനം	ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ (ദൈവത്തിന്റെ) ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.	ഖുർആൻ 30:22
    WHAT OTHERS ARE READING

    Most Popular