More

    Choose Your Language

    ഇന്ത്യൻ മുസ്ലീങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഒരു ഭീഷണിയാണോ?

    മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഭൂരിപക്ഷ സമുദായമായി ജീവിക്കുന്ന മുസ്ലീങ്ങൾ അവിടുത്തെ ഹിന്ദുക്കൾക്കോ ​​ഹിന്ദുമതത്തിനോ ഒരു ഭീഷണിയുമല്ലെങ്കിൽ, ഇന്ത്യയിൽ ന്യൂനപക്ഷമായി ജീവിക്കുന്ന മുസ്ലീങ്ങൾ (ജനസംഖ്യയുടെ 14.2%) ഹിന്ദുക്കൾക്ക് (ജനസംഖ്യയുടെ 80%) ഭീഷണിയാണെന്ന് വിശ്വസിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?

    മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് ഭീഷണിയാണെന്നും അവർ ഇന്ത്യയെ പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രചരിപ്പിക്കുന്ന ചിലരുണ്ട്. എന്താണ് സത്യം?

    ഒരു നിമിഷം മുസ്ലീങ്ങളെ കുറിച്ച് നിങ്ങൾ കേട്ടതെല്ലാം മാറ്റിവെച്ച് നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കൂ. നിങ്ങൾക്ക് ചുറ്റും ധാരാളം മുസ്ലീങ്ങളെ കാണാം. അവർ നിങ്ങളുടെ അയൽക്കാരാവാം, സുഹൃത്തുക്കളാവാം, സ്കൂളിലെയും കോളേജിലെയും സഹപാഠികളാവാം, സഹപ്രവർത്തകരാവാം അല്ലെങ്കിൽ വിതരണക്കാരോ ഉപഭോക്താക്കളോ ആയി നിങ്ങളോടൊപ്പം ബിസിനസ്സ് ചെയ്യുന്നവരാവാം.

    നിങ്ങൾ സ്വയം ചോദിക്കുക: അവർ നിങ്ങളെ എപ്പോഴെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? ജോലിസ്ഥലത്തോ സ്കൂളിലോ കോളേജിലോ അവർ നിങ്ങളോട് വിവേചനം കാണിച്ചിട്ടുണ്ടോ? അവർ നിങ്ങളുടെ കടയിൽ നിന്ന് വാങ്ങുന്നതോ അല്ലെങ്കിൽ നിങ്ങളുടെ കടയിലേക്ക് സപ്ലൈ ചെയ്യുന്നതോ നിർത്തിയിട്ടുണ്ടോ? നിങ്ങൾ ഹിന്ദുവായതിനാൽ ഒരു മുസ്ലീം ഡോക്ടർ നിങ്ങളെ ചികിത്സിക്കുന്നതിൽ നിന്ന് വിട്ടുനിന്നിട്ടുണ്ടോ? നിങ്ങൾ ഹിന്ദുവായതിനാൽ ഏതെങ്കിലും മുസ്ലീം നിങ്ങളെ ആക്രമിച്ചിട്ടുണ്ടോ? ക്ഷേത്രത്തിൽ പോകുന്നതിൽ നിന്ന് നിങ്ങളെ ഏതെങ്കിലും മുസ്ലീം തടഞ്ഞിട്ടുണ്ടോ? ഏതെങ്കിലും മുസ്ലീം നിങ്ങളെ എന്തെങ്കിലും കഴിക്കാൻ നിർബന്ധിച്ചിട്ടുണ്ടോ? നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഏതെങ്കിലും മുസ്ലീം നിങ്ങളെ തടഞ്ഞിട്ടുണ്ടോ?

    മുകളിലുള്ള ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ ഒരു വലിയ “ഇല്ല” എന്നായിരിക്കും. മേൽപ്പറഞ്ഞ ചോദ്യങ്ങൾ മറ്റ് ഹിന്ദുക്കളോട് ചോദിച്ചാലും “ഇല്ല” എന്നുതന്നെയായിരിക്കും മറുപടി.

    ഓരോ മുസ്ലിമും മറ്റു ഹിന്ദുക്കളുടെ സുഹൃത്തോ അയൽക്കാരനോ സഹപ്രവർത്തകനോ ആണ്. അവർ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു എന്നതാണ് വസ്തുത. അപ്പോൾ പിന്നെ “ഭീഷണി” എന്ന ചോദ്യം എവിടെയാണ് ഉദിക്കുന്നത്.

    മുസ്ലീങ്ങൾ ഭൂരിപക്ഷമുണ്ടെങ്കിൽ പോലും ഹിന്ദുക്കൾക്കോ ​​ഹിന്ദുമതത്തിനോ അതൊരിക്കലും ഭീഷണിയല്ല. ഉദാഹരണം: മുസ്ലീം രാജ്യമായ മലേഷ്യയിൽ 61.3% മുസ്ലീങ്ങളും 6.3% ഹിന്ദുക്കളുമുണ്ട്. ഇന്തോനേഷ്യയിൽ 87.2% മുസ്ലീങ്ങളും 1.7% ഹിന്ദുക്കളുമുണ്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലും മുസ്ലീങ്ങളും ഹിന്ദുക്കളും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ചില ക്ഷേത്രങ്ങൾ മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് കാണപ്പെടുന്നത്.

    മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഭൂരിപക്ഷ സമുദായമായി ജീവിക്കുന്ന മുസ്ലീങ്ങൾ അവിടുത്തെ ഹിന്ദുക്കൾക്കോ ​​ഹിന്ദുമതത്തിനോ ഒരു ഭീഷണിയുമല്ലെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷമായി ജീവിക്കുന്ന മുസ്ലീങ്ങൾ (ജനസംഖ്യയുടെ 14.2%) ഹിന്ദുക്കൾക്ക് (ജനസംഖ്യയുടെ 80%) ഭീഷണിയാണെന്ന് വിശ്വസിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?

    ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ എല്ലാ മതങ്ങളിലുംപെട്ട ആയിരക്കണക്കിന് ആളുകൾ ഒത്തൊരുമിച്ച് നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സംഭവങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം എന്നത് നാം മറക്കരുത്. ഇന്ന് നാം ശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വായു ഒറ്റക്കെട്ടായി നിന്ന നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥ ത്യാഗത്തിലൂടെ സാധ്യമായതാണ്. “ദേശീയത”, “ദേശസ്നേഹം” എന്നീ വികാരങ്ങൾ ഭക്തരായ നമ്മുടെ ഹിന്ദു-മുസ്ലിം പൂർവ്വികരെ ഒന്നിപ്പിച്ചുവെന്നിരിക്കെ ഇപ്പോൾ അത് എന്തുകൊണ്ട് വ്യത്യസ്തമാവണം?

    തന്റെ ഭൂതകാലത്തെ മറക്കുന്ന ഒരു ജനതയ്ക്ക് ഭാവിയുണ്ടാവുകയില്ല

    വിൻസ്റ്റൺ ചർച്ചിൽ

    നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ലേഖനങ്ങൾ

    ഇന്ത്യൻ മുസ്ലീങ്ങൾ ദേശസ്നേഹികളാണോ?

    ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുമോ?

    WHAT OTHERS ARE READING

    Most Popular