More

    Choose Your Language

    ഇന്ത്യൻ മുസ്ലീങ്ങൾ ദേശസ്നേഹികളാണോ?

    മുസ്ലീങ്ങൾക്ക് രാജ്യസ്നേഹമില്ലെന്ന് പലരും കരുതുന്നു, ഇന്ത്യൻ മുസ്‌ലിംകൾ പാകിസ്ഥാനെ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ, അവർ എന്തിനാണ് ഇന്ത്യയിൽ താമസിച്ച് ഇന്ത്യയ്‌ക്കായി നികുതി അടയ്ക്കുന്നത്?

    മുസ്ലീങ്ങൾക്ക് രാജ്യസ്നേഹമില്ലെന്ന് പലരും കരുതുന്നു, എല്ലാ ഇന്ത്യൻ മുസ്ലീങ്ങളും രാജ്യദ്രോഹികളാണെന്ന് ചിലർ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഈ ഗുരുതരമായ ആരോപണം നമുക്കൊന്നു പരിശോധിക്കാം.

    ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവരുടെ രാജ്യസ്നേഹത്തിന് തെളിവുണ്ട്

    തങ്ങൾ രാജ്യസ്‌നേഹികളാണെന്ന് തെളിവ് സഹിതം അവകാശപ്പെടാൻ കഴിയുന്ന ഇന്ത്യയിലെ ഏക സമൂഹം ഇന്ത്യൻ മുസ്‌ലിംകളാണ്. എങ്ങനെയെന്നറിയാമോ?

    ഇന്ത്യയൊ പാക്കിസ്താനോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ടായിരുന്ന ഇന്ത്യയിലെ ഏക സമൂഹം ഇന്ത്യൻ മുസ്ലീം സമൂഹമാണ്. ഭൂരിപക്ഷം (കോടിക്കണക്കിന്) മുസ്ലീങ്ങളും ഇന്ത്യയെന്ന ഓപ്ഷൻ സ്വീകരിക്കുകയും ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിൽപരം രാജ്യസ്നേഹത്തിന് എന്ത് തെളിവാണ് വേണ്ടത്?

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുസ്ലീങ്ങളുടെ സംഭാവന

    നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായി നിരവധി മുസ്ലീങ്ങൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്.

    നിങ്ങൾക്കറിയുമോ?

    1. സ്വാതന്ത്ര്യ സമരത്തിന്റെ രണ്ട് സുപ്രധാന മുദ്രാവാക്യങ്ങളായ “ക്വിറ്റ് ഇന്ത്യ”, “സൈമൺ, ഗോ ബാക്ക്” എന്നിവ ആവിഷ്കരിച്ചത് യൂസഫ് മെഹറലി എന്ന മുസ്ലീമായിരുന്നു.

    കാണുക: https://scroll.in/article/846450/who-coined-the-slogan-quit-india-it-wasnt-gandhi

    2. നേതാജി സുബാഷ് ചന്ദ്രബോസ് വ്യാപകമായി ഉപയോഗിച്ചിരുന്ന “ജയ് ഹിന്ദ്” എന്ന മുദ്രാവാക്യം ആവിഷ്കരിച്ചത് സൈൻ-ഉൽ ആബിദീൻ ഹസൻ എന്ന മുസ്ലീമാണ്. നേതാജി സുബാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐഎൻഎ) കമാൻഡർ കൂടിയായിരുന്നു ഹസൻ.

    കാണുക: https://www.thehindu.com/todays-paper/tp-in-school/who-coined-jai-ind/article5723442.ece

    3. ഷഹീദ് ഭഗത് സിങ്ങിനെ പ്രചോദിപ്പിച്ച “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയ വ്യക്തി മൗലാന ഹസ്രത്ത് മൊഹാനി എന്ന മുസ്ലീമായിരുന്നു.

    കാണുക: https://sabrangindia.in/ann/inquilab-zindabad-who-coined-term

    4. സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരും ചേർന്ന് പാടിയ “സാരെ ജഹാൻ സേ അച്ചാ, ഹിന്ദുസ്ഥാൻ ഹമാരാ” എന്ന ഗാനം എഴുതിയത് മുഹമ്മദ് ഇഖ്ബാൽ എന്ന മുസ്ലീം കവിയാണ്.

    കാണുക: https://www.indiatoday.in/education-today/gk-current-affairs/story/muhammad-iqbal-facts-351021-2016-11-09

    ഇന്നും ഈ ദേശഭക്തി ഗാനം ഇന്ത്യൻ ആർമിയും നേവി ബാൻഡുകളും അവരുടെ ബീറ്റിംഗ് റിട്രീറ്റ് മാർച്ചിൽ പ്ലേ ചെയ്യുന്നു.

    ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സംഭാവന നൽകിയ മുസ്ലീങ്ങളുടെ പട്ടിക

    ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ മുസ്ലീങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. അത് ഒരു പുസ്തകം നിറക്കാൻ പര്യാപ്തമാണ്. ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച “സ്വാതന്ത്ര്യ പ്രസ്ഥാനവും ഇന്ത്യൻ മുസ്ലീങ്ങളും” എന്ന പേരിൽ സാന്തിമോയ് റോയ് ഈ വിഷയത്തിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

    ജാലിയൻ വാലാബാഗ് രക്തസാക്ഷികളുടെ പട്ടിക – അത് നമ്മോട് പറയുന്നതെന്താണ്?

    സ്വാതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ക്രൂരവുമായ സംഭവങ്ങളിലൊന്നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മുസ്ലീങ്ങൾ നൽകിയ സംഭാവനകളെ ചോദ്യം ചെയ്യുന്നവരെല്ലാം ആ സംഭവത്തിലെ രക്തസാക്ഷികളുടെ പട്ടിക നോക്കണം.

    ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും പട്ടിക പഞ്ചാബിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. പഞ്ചാബിലെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആഭ്യന്തര വകുപ്പിന്റെ നാല് ഫയലുകളിൽ നിന്ന് ഈ ലിസ്റ്റ് കണ്ടെടുക്കുകയുണ്ടായി. ഹിന്ദുവിന്റെയും, മുസ്ലീമിന്റെയും , സിഖുകാരുടെയും പേരുകൾ ഈ പട്ടികയിൽ നിറഞ്ഞിരിക്കുന്നതായി നമുക്ക് കാണാം.

    ഉറവിടം: https://www.news18.com/news/india/98-years-on-records-reveal-how-british-compensated-jallianwala-bagh-victims-1455823.html

    നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചു പോരാടിയതെങ്ങനെയെന്ന് ജാലിയൻ വാലാബാഗ് സംഭവം നമുക്ക് കാണിച്ചു തരുന്നു. ഇതാണ് ദേശസ്നേഹം! ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കത്തെഴുതിയവരുടെ പ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുക, അതിലെ വലിയ വൈരുദ്ധ്യവും കാപട്യവും നമുക്ക് മനസ്സിലാകും.

    കാണുക: https://thewire.in/history/bhagat-singh-and-savarkar-a-tale-of-two-petitions

    ഇന്ത്യൻ മുസ്ലീങ്ങൾ പാകിസ്ഥാനെ സ്നേഹിക്കുന്നുണ്ടോ?

    പല ഇന്ത്യൻ മുസ്ലീങ്ങളും പാകിസ്ഥാനെ പിന്തുണയ്ക്കുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. അവസരം കിട്ടുമ്പോഴെല്ലാം പാക്കിസ്ഥാനെയും ഇന്ത്യൻ മുസ്ലീങ്ങളെയും കൂട്ടിയിണക്കാനും ഇസ്‌ലാം കാരണം ഇന്ത്യൻ മുസ്‌ലിംകൾക്ക് പാകിസ്ഥാനോട് സോഫ്റ്റ് കോർണർ ഉണ്ടെന്ന പ്രതിച്ഛായ സൃഷ്ടിക്കാനും ശ്രമിക്കുന്നു. “പാകിസ്ഥാനിലേക്ക് പോകുക” പോലെയുള്ള നിരവധി പ്രസ്താവനകൾ ആവർത്തിച്ച് നടത്തുന്നതും കാണാം.

    ഇന്ത്യൻ മുസ്‌ലിംകൾ പാകിസ്ഥാനെ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ, അവർ എന്തിനാണ് ഇന്ത്യയിൽ താമസിച്ച് ഇന്ത്യയ്‌ക്കായി നികുതി അടയ്ക്കുന്നത്?

    ഇന്ത്യൻ മുസ്‌ലിംകളും പാക്കിസ്ഥാനിലെ പലരും ഇസ്‌ലാം പിന്തുടരുന്നു, എന്നാൽ ഓർക്കുക, ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യൻ മുസ്‌ലിംകളും പാക്കിസ്ഥാനിലെ മുസ്‌ലിംകൾ പാകിസ്ഥാൻ മുസ്‌ലിംകളുമാണ്.

    ഇസ്‌ലാം കാരണം, ഒരു ഇന്ത്യൻ മുസ്‌ലിമിന് പാകിസ്ഥാനിൽ വോട്ടുചെയ്യാനോ ഭൂമി വാങ്ങാനോ പാകിസ്ഥാൻ പൗരന്റെ ഏതെങ്കിലും അവകാശം ആസ്വദിക്കാനോ കഴിയില്ല. പാകിസ്ഥാൻ വ്യോമസേന ബോംബ് വർഷിച്ചാൽ അത് ഇസ്ലാം മതവിശ്വാസി ആണെന്ന കാരണത്താൽ ഒരു ഇന്ത്യൻ മുസ്ലിമിനെയും ഒഴിവാക്കില്ല. വിവേകമുള്ള ഓരോ ഇന്ത്യൻ മുസ്ലിമും ഇത് നന്നായി മനസ്സിലാക്കുന്നവനും എല്ലായ്‌പ്പോഴും ഇന്ത്യയെ പിന്തുണയ്ക്കുന്നവനുമാണ്.

    വിശ്വാസവും ദേശസ്നേഹവും

    വിശ്വാസത്തെയും ദേശസ്നേഹത്തെയും ബന്ധിപ്പിക്കുന്നത് വലിയ തെറ്റാണ്. ഒരു ഉദാഹരണം പറയാം: ലോകത്തിലെ ഏക ഹിന്ദു രാജ്യം നേപ്പാൾ ആണ്. അതിനാൽ, നേപ്പാൾ ഇന്ത്യയുമായി ശരിക്കും സൗഹൃദത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്താണ് യാഥാർത്ഥ്യം? നേപ്പാൾ ആവർത്തിച്ച് ഇന്ത്യയെ അവഹേളിക്കുന്നു. അതുമായി ബന്ധപ്പെട്ട ചില വാർത്തകളുടെ ശീർഷകങ്ങൾ നോക്കാം.

    അതുമായി ബന്ധപ്പെട്ട ചില തലക്കെട്ടുകൾ നോക്കാം.

    1. “നേപ്പാൾ ഇന്ത്യയെ അവഗണിച്ചു; ചൈനയുമായി സംയുക്ത സൈനികാഭ്യാസം നടത്താൻ നേപ്പാൾ”

    കാണുക:https://eurasiantimes.com/nepal-snubs-india-military-exercise-china/

    2. “നേപ്പാൾ ഇന്ത്യയെ നിന്ദിച്ചു, പ്രതിഷേധങ്ങൾക്കിടയിൽ ഭരണഘടന അംഗീകരിച്ചു”

    കാണുക:https://timesofindia.indiatimes.com/world/south-asia/Nepal-snubs-India-adopts-constitution-amid-protests/articleshow/49034772.cms

    3. “ചൈനയുമായി നേപ്പാൾ റെയിൽവേ കരാറിൽ ഒപ്പുവെച്ചതോടെ ഇന്ത്യക്ക് ഹിമാലയൻ അവഹേളനം”

    കാണുക: http://www.rediff.com/news/report/himalayan-snub-for-india-as-nepal-signs-railway-deal-with-china/20160321.htm

    4. “ആദ്യം ചൈന സന്ദർശിക്കാൻ നേപ്പാൾ പ്രധാനമന്ത്രി, ഇന്ത്യക്ക് അവഹേളനം”

    കാണുക: http://www.rediff.com/news/report/nepal-pm-snubs-india-to-visit-china-first/20151230.htm

    മുകളിൽ പറഞ്ഞതുപോലുള്ള നിരവധി തലക്കെട്ടുകൾ നിങ്ങൾക്ക് കാണാൻ കഴിയും. ഈ തലക്കെട്ടുകളിൽ നിന്ന്നെല്ലാം, നേപ്പാൾ ഇന്ത്യയെക്കാൾ ചൈനയെ അനുകൂലിക്കുന്നു എന്ന് വ്യക്തമാവും. എന്തുകൊണ്ടാണ് നേപ്പാൾ പോലൊരു ഹിന്ദു രാജ്യം ഇന്ത്യയെക്കാൾ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ അനുകൂലിക്കുന്നത്? ഇതാണ് രാഷ്ട്രീയവും രാജ്യക്ഷേമവും! വിശ്വാസം വേറെ, രാജ്യക്ഷേമം വേറെ. ഇന്ത്യൻ മുസ്ലീങ്ങൾക്കും പാക്കിസ്ഥാനും ഇത് ബാധകമാണ്.

    ഇന്ത്യൻ മുസ്ലീങ്ങളും ക്രിക്കറ്റും

    ക്രിക്കറ്റിൽ ഇന്ത്യൻ മുസ്ലീങ്ങൾ എപ്പോഴും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നുവെന്നും അതിനാൽ ദേശസ്നേഹികളല്ലെന്നും പലരും കരുതുന്നു. ഒരു കളിയോ കായിക വിനോദമോ ഒരിക്കലും ദേശസ്‌നേഹത്തിന്റെ അളവുകോലാകില്ലെന്ന് നാം മനസ്സിലാക്കണം. കളിക്കാർ അവരുടെ അഭിനിവേശത്തിനും പണത്തിനും വേണ്ടി ഗെയിം കളിക്കുന്നു, ആസ്വാദകർ/ആരാധകർ ആനന്ദത്തിനും വിനോദത്തിനും വേണ്ടി കളി കാണുന്നു. ക്രിക്കറ്റിനെ ഇതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്? ഒന്നുമില്ല!

    രാജ്യസ്‌നേഹം അളക്കാൻ ക്രിക്കറ്റ് കളി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത് കൗതുകകരമാണ്. എന്തുകൊണ്ട് മറ്റ് കായിക വിനോദങ്ങൾ പാടില്ല? ഫോഴ്സ് ഇന്ത്യയ്ക്ക് പകരം എഫ് വൺ കാർ റേസിംഗിൽ ഹിന്ദുക്കൾ റെഡ് ബുള്ളിനെയോ മക്ലാരൻ മെഴ്‌സിഡസിനെയോ പിന്തുണയ്ക്കുന്നത് എങ്ങനെ? ഇനി നമ്മൾ ഈ ഹിന്ദുക്കളെ രാജ്യദ്രോഹികൾ എന്ന് വിളിക്കണോ?

    പാക്കിസ്ഥാനുമായി ബന്ധമുള്ളതെല്ലാത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് കരുതുന്ന ആളുകളോട് നമുക്ക് ചോദിക്കാനുള്ളത് നുസ്രത്ത് ഫത്തേ അലി ഖാന്റെയും ആതിഫ് അസ്‌ലമിന്റെയും അതുപോലെയുള്ള പാകിസ്ഥാൻ ഗായകരുടെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഹിന്ദു സംഗീത പ്രേമികളെക്കുറിച്ചാണ്. അവർ ദേശസ്നേഹമില്ലാത്തരാണോ? അല്ല, അവർ ദേശാസ്നേഹികളാണ് എന്ന് ഉത്തരമെങ്കിൽ അവർക്കും സംഗീതത്തിനും എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ്? സംഗീതം, കായികം, കലകൾ തുടങ്ങിയവ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ളതാണ്. അവ രാജ്യസ്‌നേഹം അളക്കുന്നതിനുള്ള അളവുകോലുകളാകരുത്.

    ഇന്ത്യൻ മുസ്‌ലിംകളെയും ഇന്ത്യയോടുള്ള അവരുടെ ദേശസ്‌നേഹത്തെയും ചോദ്യം ചെയ്യുന്ന വ്യാജപ്രചാരണങ്ങളിൽ സത്യമില്ലെന്ന് ഇപ്പോൾ നിങ്ങൾക്ക് മുൻപിൽ തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


    WHAT OTHERS ARE READING

    Most Popular