സോക്രട്ടീസ്
ഞങ്ങളെ കുറിച്ച്
സോക്രട്ടീസ്
ക്യൂരിയസ് ഹാറ്റ്സ് – മനുഷ്യകുലവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ചോദ്യങ്ങളും ആശങ്കകളുമുള്ള ജിജ്ഞാസാവഹമായ മനസ്സുകളുടെ ദാഹം ശമിപ്പിക്കുന്നതിനുള്ള വിവരങ്ങൾ അവതരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം.
അന്വേഷിക്കുക. പഠിക്കുക. ചിന്തിക്കുക – ഈ മൂന്ന് അടിസ്ഥാനങ്ങളിലാണ് ക്യൂരിയസ് ഹാറ്റ്സ് നിർമ്മിച്ചിരിക്കുന്നത്. ജിജ്ഞാസയോടുകൂടി അറിവ് തേടാനും അത് മനസ്സിലാക്കാനും അതിനെക്കുറിച്ച് ആഴത്തിൽ യുക്തിസഹമായി ചിന്തിക്കാനും നമ്മുടെ സഹോദരങ്ങളെ അതായത് സഹമനുഷ്യരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വ്യത്യസ്‌ത പ്രത്യയശാസ്‌ത്രക്കാരായ ആളുകൾ തമ്മിലുള്ള ആശയ വിനിമയവും അവരുടെ ചിന്തകളുടെയും ആദർശങ്ങളുടെയും പരസ്പരകൈമാറ്റങ്ങളും സമാധാനത്തിന്റെയും പരസ്പര ധാരണകളുടെയും സഹിഷ്ണുതയുടെയും പരിതസ്ഥിതി പരിപോഷിപ്പിക്കുന്നതിന് പ്രധാനമാണ്. നിങ്ങൾ മുമ്പ് അറിഞ്ഞിട്ടില്ലാത്ത വിവരങ്ങളും ആശയങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് നിങ്ങളെ ശാക്തീകരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഞങ്ങളുടേത്. ഞങ്ങൾ പറയുന്നതെന്തും നിങ്ങൾ അംഗീകരിക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. എന്നിരുന്നാലും നിങ്ങൾക്ക് ഞങ്ങളുടെ കാഴ്ചപ്പാടിനെകുറിച്ച് ബോധ്യപ്പെടാനും കൂടുതൽ മനസ്സിലാക്കാനും ഇതിലൂടെ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
തമസോ മാ ജ്യോതിർഗമയ
എന്നെ അസത്യമാം ഇരുട്ടിൽ നിന്ന് അകറ്റിയാലും, എന്നെ സത്യത്തിന്റെവെളിച്ചത്തിലേക്ക് നയിച്ചാലും!
അസത്യം ഇരുട്ടും സത്യം വെളിച്ചവുമാണ്. ഇരുട്ടിൽ നമുക്ക് ഒന്നും കാണാനോ യാഥാർത്ഥ്യം അനുഭവിക്കാനോ സാധ്യമല്ല. യാഥാർത്ഥ്യം കാണാനും അനുഭവിക്കാനും നമുക്ക് സത്യത്തിന്റെ വെളിച്ചം ആവശ്യമാണ്. അതിനാൽ ഞങ്ങളുടെ വീക്ഷണകോണിലൂടെ സത്യവും ശരിയുമാണെന്ന് ഞങ്ങൾ കരുതുന്ന വിവരങ്ങൾ സത്യസന്ധമായി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ പരമാവധി ശ്രമിക്കുന്നത്. ഞങ്ങൾ അത് ചെയ്യുമ്പോൾതന്നെ നമ്മുടെ സഹസഹോദരന്മാർക്കിടയിൽ വിരോധവും വിദ്വേഷവും സൃഷ്ടിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധലുക്കളാണ്താനും.
ക്യൂരിയസ് ഹാറ്റ്സിൽ സത്യത്തിന്റെ പിന്തുണയുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഖുർആൻ അദ്ധ്യായം 39: വചനം 9