മുസ്ലീങ്ങൾ ജനനനിയന്ത്രണം സ്വീകരിക്കുന്നില്ലെന്നും അവർ ജനസംഖ്യയിൽ വർധിച്ചുവരികയാണെന്നും അതിനാൽ ഇന്ത്യ ഒരു ദിവസം ഇസ്ലാമികരാഷ്ട്രമായി മാറുമെന്നും പലരും കരുതുന്നു. എന്താണ് സത്യം?
- 2011-ൽ നടത്തിയ ഗവൺമെന്റ് ജനസംഖ്യാ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യാ വളർച്ച 2011-ൽ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ രേഖപ്പെടുത്തി. 1991-ൽ 32.8% ആയിരുന്നത് 2011 ആയപ്പോഴേക്കും 24.6% ആയി കുറഞ്ഞു.
- ഇന്ത്യൻ മുസ്ലീം സ്ത്രീകളുടെ ഫെർട്ടിലിറ്റി നിരക്ക് 1991-ൽ 4.1 ആയിരുന്നത് 2011-ൽ എത്തിയപ്പോഴേക്കും 3.4 ആയി കുറഞ്ഞു.
- ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ദശാബ്ദങ്ങളിലെ ജനസംഖ്യാ വളർച്ചാ നിരക്ക് (10 വർഷത്തെ വളർച്ചാ നിരക്ക്) കുറയുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു.
1991 | 2001 | 2011 | |
ഹിന്ദുക്കൾ | 22.7% | 19.9% | 16.7% |
മുസ്ലീങ്ങൾ | 32.8% | 29.5% | 24.6% |
ശ്രദ്ധിക്കുക: 1951 മുതൽ 1961 വരെ, മുസ്ലീം ജനസംഖ്യ ഇന്ത്യയുടെ മൊത്തത്തിലുള്ള വളർച്ചാ നിരക്കിനേക്കാൾ 11% കൂടുതലായി വളർന്നിരുന്നു. എന്നാൽ 2001 നും 2011 നും ഇടയിലുള്ള ഏറ്റവും പുതിയ കണക്കിൽ ഇത് വെറും 7% ആയി കുറഞ്ഞു.
മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറയുന്നു – NFHS ഡാറ്റ വെളിപ്പെടുത്തുന്നു
2015-16-ൽ നടത്തിയ 4-ാമത് ദേശീയ കുടുംബാരോഗ്യ സർവേയ്ക്കും (NFHS) 2019-21ൽ നടത്തിയ അഞ്ചാമത്തെ സർവേക്കും ഇടയിൽ ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്ത് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം എന്ന് നിർവചിക്കപ്പെട്ടിട്ടുള്ള മൊത്തം ഫെർട്ടിലിറ്റി നിരക്ക്, എല്ലാ കമ്മ്യൂണിറ്റികളിലും കുറഞ്ഞതായി രേഖപ്പെടുത്തി. എന്നാൽ മുസ്ലീം സ്ത്രീകളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്കിൽ വളരെ ഗണ്യമായി കുറവുണ്ടായതായി ഈ സർവ്വേ വെളിപ്പെടുത്തി (2.62 ൽ നിന്ന് 2.36 ആയി കുറഞ്ഞു).

2050-ൽ മുസ്ലീങ്ങൾ 18.4 ശതമാനവും ഹിന്ദുക്കൾ 76.7 ശതമാനവും ആകും

മുസ്ലീങ്ങളുടെ ജനന നിരക്ക് കുറയുന്നുവെന്നും അടുത്ത 300 വർഷത്തേക്ക് മുസ്ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കാൻ സാധ്യതയില്ലെന്നും ഈ ഡാറ്റകളിൽ നിന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാം.
മുസ്‌ലിംകൾ അവരുടെ ജനന നിരക്കിലൂടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്നത് വെറും ഒരു മിഥ്യയാണെന്ന് ഇപ്പോൾ നിങ്ങൾക്ക് വ്യക്തമായിരിക്കുമല്ലോ!