More

    Choose Your Language

    ഖുർആൻ ഹിന്ദുക്കളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ടോ?

    "കാഫിർ" എന്നത് അപകീർത്തികരമായ ഒരു പദമാണോ? അല്ല എന്നാണുത്തരം "കാഫിർ" എന്നത് "മുസ്ലിം" എന്ന വാക്കിന്റെ നേർ വിപരീതപദമാണ്. എല്ലാ വിശ്വാസങ്ങളിലും എതിർപദങ്ങളും വിപരീതപദങ്ങളും ഉപയോഗിക്കപ്പെടുന്നു. വിദേശികളോ വേദേതര ഉത്ഭവമുള്ളവരോ ആയ ആളുകളെ സൂചിപ്പിക്കാൻ ഹിന്ദുമതത്തിൽ "മ്ലേച്ചന്മാർ" എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.

    ഖുർആൻ ഹിന്ദുക്കളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു എന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ട്. കാഫിർ എന്ന വാക്കിന്റെ അർത്ഥമെന്താണ്? അത് അപകീർത്തികരമാണോ? നമുക്ക് വിശകലനം ചെയ്യാം.

    “മുസ്ലിം” എന്ന വാക്കിന്റെ വിപരീതപദമാണ് “കാഫിർ”

    ഓരോ വാക്കുകൾക്കും അതിന്റ അർത്ഥത്തിന് വിപരീതമായ മറ്റ് പദങ്ങളുണ്ട്. നാം അവയെ ‘എതിർപദം/വിപരീതപദം’ എന്ന് വിളിക്കുന്നു. ഉദാഹരണമായി നല്ലതും ചീത്തയും, വലതും ഇടതും, മര്യാദയും പരുഷവും മുതലായവ. അതുപോലെ, മുസ്ലീമിന്റെ വിപരീതപദമാണ് (എതിർപദം) കാഫിർ എന്നത്. “മുസ്ലിം”, “കാഫിർ” എന്നീ പദങ്ങളുടെ അർത്ഥം നമുക്കൊന്ന് പരിശോധിക്കാം.

    മുസ്ലീം, കാഫിർ എന്നീ പദങ്ങളുടെ അർത്ഥം

    “മുസ്‌ലിം” എന്ന വാക്ക് താഴെപറയുന്നവയിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഉപയോഗിക്കുന്നു:

    1. ദൈവം ഏകനാണ്
    2. ദൈവം പരാശ്രയമുക്തനാണ്
    3. ദൈവത്തിന് മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല
    4. ജനനം, വംശം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ ദൈവം വിവേചനം കാണിക്കുകയില്ല
    5. ഉറക്കം, രോഗം, ഓർമക്കുറവ് തുടങ്ങിയ ബലഹീനതകളൊന്നും ദൈവത്തിനില്ല.
    6. ദൈവത്തിനു തുല്യമായി ആരുമില്ല
    7. മരണാനന്തര ജീവിതമുണ്ടെന്നും ഓരോ മനുഷ്യനെയും അവന്റെ ഈ ലോകത്തിലെ പ്രവൃത്തികളെ അടിസ്ഥാനമാക്കി ദൈവം വിധിക്കുകയും ചെയ്യും. സത്പ്രവർത്തികൾ ചെയ്തവർ സ്വർഗത്തിലേക്കും അല്ലാത്തവർ നരകത്തിലേക്കും പ്രവേശിക്കപ്പെടുന്നതാണ്.
    8. മനുഷ്യകുലത്തിന് മാതൃകയായി അയക്കപ്പെട്ട സച്ചരിതരായ വ്യക്തികളാണ് പ്രവാചകന്മാർ.
    9. വിശ്വാസത്തിന്റെ സാക്ഷ്യം, അഞ്ചുനേരത്തെ നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിങ്ങനെ ഇസ്ലാമിന്റെ അഞ്ച് തൂണുകളും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക.

    “കാഫിർ” എന്ന വാക്ക് “മുസ്ലിം” എന്ന വാക്കിന്റെ വിപരീതമാണെന്ന് മുകളിൽ സൂചപ്പിച്ചല്ലോ. അതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞ പോയിന്റുകളിൽ വിശ്വസിക്കാത്ത ഏതൊരു വ്യക്തിയെയും സ്വാഭാവികമായും “കാഫിർ” എന്ന് വിളിക്കപ്പെടുന്നു.

    “കാഫിർ” എന്നത് ഒരു അപകീർത്തികരമായ പദമല്ല

    എല്ലാ വിശ്വാസങ്ങളിലും എതിർപദങ്ങളും വിപരീതപദങ്ങളും ഉപയോഗിക്കപ്പെടുന്നു. വിദേശികളോ വേദേതര ഉത്ഭവമുള്ളവരോ ആയ ആളുകളെ സൂചിപ്പിക്കാൻ ഹിന്ദുമതത്തിൽ “മ്ലേച്ചന്മാർ” എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. ക്രിസ്തുമതവും യഹൂദമതവും, ഇസ്രായേല്യരല്ലാത്ത ആളുകളെ സൂചിപ്പിക്കാൻ “വിജാതീയർ” എന്ന വാക്ക് ഉപയോഗിക്കുന്നു.

    ഹിന്ദിയിൽ, “വിദേശിയെ” സൂചിപ്പിക്കാൻ നമ്മൾ “ഫിരംഗി” എന്ന വാക്ക് ഉപയോഗിക്കുന്നു. നമ്മുടെ എല്ലാ പ്രധാന നഗരങ്ങളിലും “വിദേശികളുടെ രജിസ്ട്രേഷൻ ഓഫീസ്” ഉണ്ട്. ഇന്ത്യയിലുള്ള ഏതെങ്കിലുമൊരു അമേരിക്കക്കാരനോ ജെർമ്മൻകാരനോ “വിദേശി” എന്ന് വിളിക്കപ്പെടുന്നത് അപമാനമായി കണക്കാക്കുമോ? തീർച്ചയായും ഇല്ല! “കാഫിർ” എന്ന വിഷയവും ഇതുപോലെ തന്നെയാണ് പരിഗണിക്കേണ്ടത്. കാഫിർ എന്നവാക്ക് ഒരു അവമതിക്കുന്ന അല്ലെങ്കിൽ അധിക്ഷേപകരമായ ഒരു പദമല്ല, മറിച്ച് മുസ്ലീം എന്ന വാക്കിന് വിപരീത അർത്ഥം നൽകാൻ ഉപയോഗിക്കുന്ന ഒരു പദം മാത്രമാകുന്നു.

    ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരും ബഹുമാനിക്കപ്പെടുന്നു

    ദൈവം ഖുർആനിൽ വ്യക്തമായി പറയുന്നു:

    ആദമിന്റെ മക്കളെ നാം (ദൈവം) ആദരിച്ചിരിക്കുന്നു.

    അധ്യായം 17:70

    മുഴുവൻ മനുഷ്യരും ആദമിന്റെ മക്കളാണെന്നും നമ്മളെല്ലാം ഒരേ “മനുഷ്യകുടുംബത്തിൽ” പെട്ടവരാണെന്നുമാണ് ഇസ്ലാമിന്റെ അദ്ധ്യാപനം. മുഴുവൻ മനുഷ്യരാശിയും ദൈവത്താൽ ബഹുമാനിക്കപ്പെടുന്നു. ഇതിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാ ഹിന്ദുക്കളും ഉൾപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഹിന്ദുക്കളെ അവഹേളിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലല്ലോ.

    ഒരു “മുസ്ലിമും” കാഫിറാകാം

    “മുസ്ലിം”, “കാഫിർ” എന്നീ രണ്ട് വാക്കുകളും ആളുകൾ ചെയ്യുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കാൻ മാത്രമേ ഈ പദങ്ങളെ ഉപയോഗിക്കാൻ കഴിയൂ. ഒരു വ്യക്തി മുസ്ലീമാകുന്നത് ദൈവത്തിന്റെ കൽപ്പനകൾ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അല്ലാതെ അവൻ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചതുകൊണ്ടോ, സുൽത്താൻ അല്ലെങ്കിൽ ഷെയ്ഖ് പോലെയുള്ള “മുസ്ലിം” നാമമുള്ളതുകൊണ്ടോ അല്ല. ഒരു വ്യക്തിക്ക് മുസ്ലീം പേരുണ്ടാകാം എന്നാൽ ദൈവത്തിലുള്ള അവിശ്വാസം കാരണം അയാൾ കാഫിറുമാവം.

    മുഹമ്മദ് നബി പറഞ്ഞു:

    നമസ്കാരം ഉപേക്ഷിക്കുന്നവൻ (മനഃപൂർവം നമസ്കാരമെന്ന ബാധ്യതയെ നിരസിക്കുകയും അതിൽ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവൻ) കാഫിറാണ്.

    സമൂഹത്തിൽ “മുസ്ലിം” എന്ന് പരിഗണിക്കപ്പെടുന്നവരെ അഭിസംബോധന ചെയ്യുന്നതാണ് പ്രവാചകന്റെ ഈ അദ്ധ്യാപനം എന്ന് ഇത് കേൾക്കുന്ന ആർക്കും മനസ്സിലാവും . “കാഫിർ” എന്ന വാക്ക് ഹിന്ദുക്കൾക്കോ ​​അമുസ്‌ലിംകൾക്കോ ​​വേണ്ടി മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ലെന്നും അത് ആരെയും അപമാനിക്കാൻ ഉപയോഗിക്കാനുള്ള പദമല്ലെന്നും മുകളിൽ പറഞ്ഞ പ്രവാചക വചനം വ്യക്തമാക്കുന്നു.

    നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാവുന്ന ലേഖനങ്ങൾ

    ഇന്ത്യൻ മുസ്ലീങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഒരു ഭീഷണിയാണോ?

    ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുമോ?

    ആരാണ് അല്ലാഹു?

    ഒരു ദൈവമോ അതോ അനേകം ദൈവങ്ങളോ?

    WHAT OTHERS ARE READING

    Most Popular