“അല്ലാഹു” എന്നത് മുസ്ലീങ്ങളുടെ വ്യക്തിഗത ദൈവമാണെന്ന് പലരും കരുതുന്നു. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നത് പോലെ ക്രിസ്ത്യാനികൾ യേശുവിനെ ആരാധിക്കുന്നത് പോലെ മുസ്ലീങ്ങൾ അവരുടെ വ്യക്തിഗത ദൈവമായ അല്ലാഹുവിനെ ആരാധിക്കുന്നു. ഇത് ശരിയാണോ? നമുക്ക് പരിശോധിക്കാം.
അല്ലാഹു എന്നാൽ ദൈവം എന്നർത്ഥം
അല്ലാഹു എന്ന അറബി പദത്തിന്റെ അർത്ഥം “ദൈവം” എന്നാണ്. വ്യത്യസ്ത ഭാഷകളിൽ “ദൈവം” എന്നതിന് വ്യത്യസ്ത പദങ്ങളുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം.
ഹിന്ദിയിൽ ദൈവത്തിന് “ഈശ്വർ” എന്ന പദമാണ് ഉപയോഗിക്കുന്നത്.
ദേവുഡു എന്ന പദമാണ് തെലുങ്കിൽ ദൈവത്തിന് ഉപയോഗിക്കുന്നത്.
കന്നഡയിൽ “ദേവരു” എന്ന വാക്കാണ് ദൈവത്തിന് ഉപയോഗിക്കുന്നത്.
തമിഴിൽ “കടവുൾ” എന്ന വാക്കാണ് ദൈവത്തിന് ഉപയോഗിക്കുന്നത്.
അറബിയിൽ ദൈവത്തിന് “അല്ലാഹു” എന്ന പദമാണ് ഉപയോഗിക്കുന്നത്.
Google Translate

ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് “ഗോഡ്” എന്ന വാക്കിന്റെ അറബി വിവർത്തനം നോക്കിയാൽ, അത് “അല്ലാഹു” എന്ന പദം കാണിക്കും. “അല്ലാഹു” എന്ന അറബി പദത്തിന്റെ അർത്ഥം “ദൈവം” എന്നാണെന്നും അത് മുസ്ലീങ്ങളുടെ ഒരു പ്രത്യേക ദൈവത്തെയല്ല സൂചിപ്പിക്കുന്നതെന്നും ഇപ്പോൾ വളരെ വ്യക്തമായിക്കാണുമല്ലോ.
വ്യത്യസ്‌ത പദങ്ങൾ എന്നാൽ ഒരേ അസ്തിത്വം
ഹിന്ദിയിൽ നമ്മൾ വെള്ളത്തെ “പാനി” എന്നും കന്നഡയിൽ “നീരു” എന്നും തെലുങ്കിൽ “നീലു” എന്നും തമിഴിൽ “തണ്ണി” എന്നും അറബിയിൽ “മോയ” എന്നും വിളിക്കുന്നു. വ്യത്യസ്‌ത ഭാഷകളിലെ വ്യത്യസ്‌ത പദങ്ങൾ വെള്ളമെന്ന ഒരു അസ്‌തിത്വത്തെ വിളിക്കുന്നതുപോലെ വിവിധ ഭാഷകളിലെ വ്യത്യസ്‌ത പദങ്ങൾ ദൈവമെന്ന അസ്തിത്വത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു.
ഉപസംഹാരം
ഓർക്കുക, മുസ്‌ലിംകൾ “അല്ലാഹു” എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അവർ സൂചിപ്പിക്കുന്നത് അവരുടെ വ്യക്തിഗതദൈവത്തെയല്ല, മറിച്ച് നമ്മെയും അസ്തിത്വമുള്ള എല്ലാത്തിനെയും സൃഷ്ടിച്ച ദൈവത്തെയാണ്