More

    Choose Your Language

    ആത്മഹത്യ

    വിദ്യാർത്ഥികൾക്കിടയിലുള്ള ആത്മഹത്യ	"ഒരു കാര്യം നിങ്ങൾക്ക് (യഥാർത്ഥത്തിൽ) ഗുണകരമായിരിക്കെ,നിങ്ങൾക്ക് അതിനോട് വെറുപ്പുണ്ടായേക്കാം,എന്നാൽ ഒരു കാര്യം നിങ്ങൾക്ക് (യഥാർത്ഥത്തിൽ)ദോഷകരമായിരിക്കെ നിങ്ങൾ അതിനെ ഇഷ്ടപ്പെടുകയും ചെയ്തേക്കാം. (എന്നാൽ നിങ്ങൾക്ക് നല്ലത് എന്താണെന്ന് )ദൈവം അറിയുന്നു, നിങ്ങൾക്ക് അത് അറിയുകയില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിദ്യാർത്ഥികൾക്ക് ഇടയിലുള്ള ആത്മഹത്യാ നിരക്ക്   ഉയർന്നിരിക്കുന്നു.
https://timesofindia.indiatimes.com/education/exams/medical/students-suicide-highest-in-the-last-5-years-many-took-life-due-to-failure-in-exam-ncrb-data/articleshow/94154908.cms "	ഖുർആൻ അധ്യായം 2: വചനം 216
    മരണം കൊതിക്കരുത് "മുഹമ്മദ് നബി (സ) പറഞ്ഞു: നിങ്ങൾ ആരും തന്നെ അവരവർ അനുഭവിക്കുന്ന പ്രയാസം നിമിത്തം മരണത്തെ കൊതിക്കരുത്. മറിച്ച് അവൻ ഇങ്ങനെ പറഞ്ഞു കൊള്ളട്ടെ: ദൈവമേ ജീവിതമാണ് എനിക്ക് നല്ലത് എങ്കിൽ എന്നെ ജീവിപ്പിക്കുകയും, അല്ല മരണമാണ് എനിക്ക് നല്ലത് എങ്കിൽ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ. " ബുഖാരി #5671
    പ്രയാസങ്ങൾ നീണ്ടു നിൽക്കില്ല പ്രയാസത്തിന് ശേഷം ദൈവം (വല്ല) എളുപ്പവും ഏർപ്പെടുത്തിക്കൊടുക്കുന്നതാണ് . ഖുർആൻ അധ്യായം 65:വചനം 7
    ഉത്കണ്ഠയും സങ്കടവും വരുമ്പോൾ പ്രാർത്ഥിക്കേണ്ടത്	"മുഹമ്മദ് നബി (സ)  പ്രാർത്ഥിക്കാൻ വേണ്ടി നമ്മെ പഠിപ്പിച്ചത്:

ദൈവമേ, ഉത്കണ്ഠയിൽനിന്നും ദുഃഖത്തിൽ നിന്നും, കഴിവില്ലായ്മയിൽ നിന്നും അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും പിശുക്കിൽ നിന്നും, ഭാരിച്ച കടബാധ്യതയിൽ നിന്നും, (മറ്റു) മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു."	ബുഖാരി #6369
    ലോക ആത്മഹത്യാ പ്രതിരോധ ദിനം ഭൂമിയിലോ അല്ലെങ്കിൽ നിങ്ങളിലോ ഒരു വിപത്തും( അല്ലെങ്കിൽ അനുഗ്രഹവും) നടക്കുന്നില്ല നാം(ദൈവം) അതിനെ സൃഷ്ടിക്കുന്നതിന് മുമ്പായി അതിനെ ഒരു(രേഖയിൽ) എഴുതിവെച്ചിട്ട് അല്ലാതെ, നിശ്ചയമായും അത് ദൈവത്തിന് നിസ്സാരമാകുന്നു.നിങ്ങൾക്ക് ലഭിക്കാതെ പോയതിൻ്റെ പേരിൽ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടിയത്രെ (അങ്ങനെ ചെയ്തത്). ഖുർആൻ അധ്യായം 57 വചനം 22,23
    WHAT OTHERS ARE READING

    Most Popular