More

    Choose Your Language

    വിദ്വേഷം വേദനിപ്പിക്കും – ശരീരത്തിലും മനസ്സിലും വിദ്വേഷമുണ്ടാക്കുന്ന ഫലങ്ങൾ

    നിങ്ങൾ ആരെയെങ്കിലും വെറുക്കുമ്പോൾ, മസ്തിഷ്കം അതിനെ ഒരു ഭീഷണി അല്ലെങ്കിൽ ഉപദ്രവമായി വ്യാഖ്യാനിക്കുകയും നമ്മുടെ തലച്ചോറിലെ ദശലക്ഷക്കണക്കിന് നാഡിനാരുകൾ ശരീരത്തിലുടനീളം എല്ലാ അവയവങ്ങളിലേക്കും രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ), അഡ്രിനാലിൻ, നോറാഡ്രിനാലിൻ എന്നിവയാണ് പുറത്തുവിടുന്ന രാസവസ്തുക്കൾ. വെറുപ്പ് തോന്നുമ്പോൾ ഒന്നുകിൽ പ്രതിരോധിക്കാനോ അല്ലെങ്കിൽ ആക്രമണാത്മകമായി പ്രവർത്തിക്കാനോ ഇത് നമ്മെ സജ്ജമാക്കുന്നു.

    ഈ അടുത്ത കാലത്തായി മതപരവും രാഷ്ട്രീയവുമായ വിദ്വേഷങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായിരിക്കുന്നു. പല ശക്തികളും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി അപരവിദ്വേഷം സാമാന്യവത്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൗർഭാഗ്യവശാൽ, വിദ്വേഷവ്യാപനത്തെ മറുവശത്ത് നിന്നുള്ളവർ വിദ്വേഷം ഉപയോഗിച്ച് തന്നെ
    പ്രതിരോധിക്കാൻ ശ്രമിക്കുകയും അങ്ങനെ സമൂഹത്തിൽ വെറുപ്പിന്റെ തീവ്രത വർദ്ധിക്കാൻ ഇടവരുകയും ചെയ്യുന്നു. വിദ്വേഷത്തിന്റെ അപകടകരമായ ഈ സ്പെക്‌ട്രത്തിലേക്ക് യുവാക്കളും, എന്തിനേറെ കുട്ടികൾ പോലും ആകർഷിക്കപ്പെടുന്നത് കാണുന്നത് സങ്കടകരമായ കാര്യം തന്നെ!

    വിദ്വേഷം ഗൗരവമായി കാണണം, കാരണം അത് സമൂഹത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, ദീർഘകാലത്തേക്ക് അത് വഹിക്കുന്ന വ്യക്തിക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുന്നു.

    വെറുപ്പ് ക്യാൻസർ, പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകും – ഡോ. ബി എം ഹെഗ്ഡെ

    വിദ്വേഷം ശരീരത്തിലും മനസ്സിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു

    വിദ്വേഷം നമ്മെ ശാരീരികമായും മാനസികമായും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. വിദ്വേഷം നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുന്നതിനുമുമ്പ്, അത് ബാധിക്കുന്നത് നമ്മുടെ തലച്ചോറിനെയാണെന്നാണ് ഈ പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. തലച്ചോറാണ് നമ്മുടെ ആന്തരിക അലാറം സിസ്റ്റം.

    നിങ്ങൾ ആരെയെങ്കിലും വെറുക്കുമ്പോൾ, മസ്തിഷ്കം അതിനെ ഒരു ഭീഷണി അല്ലെങ്കിൽ
    ഉപദ്രവമായി വ്യാഖ്യാനിക്കുകയും നമ്മുടെ തലച്ചോറിലെ ദശലക്ഷക്കണക്കിന് നാഡിനാരുകൾ ശരീരത്തിലുടനീളം എല്ലാ അവയവങ്ങളിലേക്കും രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ), അഡ്രിനാലിൻ, നോറാഡ്രിനാലിൻ എന്നിവയാണ് പുറത്തുവിടുന്ന രാസവസ്തുക്കൾ. വെറുപ്പ് തോന്നുമ്പോൾ ഒന്നുകിൽ പ്രതിരോധിക്കാനോ അല്ലെങ്കിൽ ആക്രമണാത്മകമായി പ്രവർത്തിക്കാനോ ഇത് നമ്മെ സജ്ജമാക്കുന്നു.

    വെറുപ്പ് സ്ഥിരമായി തുടരുമ്പോൾ ഈ രാസവസ്തുക്കൾ കൂടെക്കൂടെ പുറത്തുവിടപ്പെടുന്നു. ഇത് അഡ്രീനൽ ഗ്രന്ഥികളെ ക്ഷയിപ്പിക്കുകയും ശരീരഭാരം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കാലക്രമേണ, പുറത്തുവിടുന്ന രാസവസ്തുക്കളോടുള്ള പ്രതികരണംമൂലം നാഡീവ്യൂഹം, രോഗപ്രതിരോധം,അന്ധസ്രാവി ഗ്രന്ഥി എന്നിവയെ ബാധിക്കുന്ന വിവിധ രോഗങ്ങൾ കടന്നുവരുന്നു, ഉദാ: പ്രമേഹം,രക്തസമ്മര്‍ദ്ദം, കാൻസർ, രോഗപ്രതിരോധ വൈകല്യങ്ങൾ.

    വിദ്വേഷവും മനുഷ്യമനഃശാസ്ത്രവും

    വിദ്വേഷം ഒരു മിറർ ഇഫക്റ്റ് സൃഷ്ടിക്കുകയും അത് വ്യക്തിയെ വെറുക്കപ്പെട്ട കാര്യത്തിലേക്ക് തിരികെ ആകർഷിക്കുകയും ചെയ്യുന്നു. ഇത് വെറുപ്പ് വീണ്ടും വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയും അത് മറ്റൊരു മിറർ ഇഫക്റ്റിന് സൃഷ്ഠിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും കൂടുതൽ ദോഷം വരുത്തുന്ന ഒരു വിഷമവൃത്തമായി മാറുന്നു. ഒരു വ്യക്തി ബോധപൂർവ്വം ഇതിൽ ഇടപെടാൻ തീരുമാനിക്കുന്നതുവരെ ഈ വൃത്തത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ല.

    വിദ്വേഷത്തിൽ നിന്ന് സ്വയം രക്ഷിക്കുക

    1. വെറുപ്പിനെ കുറിച്ച് ബോധവാന്മാരായിരിക്കുക. അത് തിരിച്ചറിയുന്നമാത്രയിൽ തന്നെ അത് “വെറുപ്പാണെന്ന്” അംഗീകരിക്കുകയും ചെയ്യുക.
    2. വിദ്വേഷത്തിന്റെ പ്രേരണകൾ തിരിച്ചറിയുക. ഉദാഹരണം: തെറ്റിദ്ധാരണ, കുപ്രചരണം, പക്ഷപാതം, സ്റ്റീരിയോടൈപ്പുകൾ തുടങ്ങിയവ.
    3. മേല്പറഞ്ഞ പ്രേരണകളെ അഡ്രസ് ചെയ്യാൻ ശ്രമിക്കുക. ഉദാഹരണം: തെറ്റിദ്ധാരണ നീക്കം ചെയ്യുക, ഇത് ഒരു കുപ്രചരണമാണോ എന്ന് വസ്തുതാപരിശോധന നടത്തുക, പക്ഷപാതങ്ങളെയും സ്റ്റീരിയോടൈപ്പുകളും തിരുത്തുക.
    4. പോസിറ്റീവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (എല്ലാ സാഹചര്യത്തിനും, ഓരോ
      വ്യക്തിക്കും, എല്ലാ സമൂഹത്തിനും നല്ല വശങ്ങളുണ്ട്).
    5. വായന, വ്യായാമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സൃഷ്ടിപരമായ ശീലങ്ങൾകൊണ്ട് മനസ്സിനെ റീഫോക്കസ് ചെയ്യുക.
    6. മൈൻഡ് റിലാക്സേഷൻ ടെക്നിക്കുകളും ശ്വസന വ്യായാമങ്ങളും ശീലിക്കുക.

    താഴെകാണുന്ന ലേഖനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം

    WHAT OTHERS ARE READING

    Most Popular